Ultimate magazine theme for WordPress.

കൊല്ലകടവിൽ മാവേലിക്കര ഈസ്റ്റ് സെന്റർ പി.വൈ.പി.എ. യുവജന ക്യാമ്പ്

മാവേലിക്കര : മാവേലിക്കര ഈസ്റ്റ് സെന്റർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16 മുതൽ 18 വരെ കൊല്ലകടവ് ഫെയ്ത്ത്ഹോം ക്യാമ്പ് സെന്ററിൽ യുവജന ക്യാമ്പ് നടക്കും.

പാ. തോമസ് ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും. ‘ക്രിസ്തുവിൽ’ എന്നതാണ് ക്യാമ്പ് തീം. ഡോ. എബി പി. മാത്യു ബീഹാർ, പാ. കാലേബ് ജി. ജോർജ്ജ്, പാ. ജോൺ ഫിലിപ്പ് എന്നിവർ ക്ലാസുകൾ നയിക്കും. ക്യാമ്പനോട് അനുബന്ധിച്ച് നടക്കുന്ന സുവിശേഷ റാലിയിൽ ഡോ. ഷിബു കെ. മാത്യു പ്രസംഗിക്കും. വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങളിൽ പാ. സുഭാഷ് കുമരകം, പാ. അജി ആന്റണി തുടങ്ങിയവർ പ്രസംഗിക്കും. ടിബിൻ തങ്കച്ചൻ, ഷിജിൻ ഷാ, ജീസൻ ആന്റണി, ഗ്ലാഡ്‌വിൻ ജോസ്, റോബിൻ തോമസ് എന്നിവർ ഗാന ശുശ്രുഷ നയിക്കും. ബൈബിൾ ട്രാൻസ്ലേഷൻ മിനിസ്ട്രി & ഫീൽഡ് എക്സ്പീരിയൻസ് വിവരണം, മിഷൻ ചലഞ്ച്, ഡിവോഷണൽ സെഷൻ, ബൈബിൾ സ്റ്റഡി, കിഡ് മാജിക്, പപ്പറ്റ് ഷോ, യൂത്ത് ഫെസ്റ്റിവൽ, ഗെയിമുകൾ തുടങ്ങിയ വിവിധ പ്രോഗ്രാമുകൾ ഉണ്ടായിരിക്കും.

Sharjah city AG

Comments are closed.