Ultimate magazine theme for WordPress.

മഹാരാഷ്ട്രക്കാർക്കു ഇനി സ്വന്തം ഭാഷയിൽ ബൈബിൾ

ഗായത്താ കൊയ്‌ത്തോർ ഭാഷക്കാർക്ക് ബൈബിൾ

നാഗ്പൂർ: മഹാരാഷ്ട്രയിലെ ഗഡ്ചിറോലി, ഗോണ്ടിയ, ഭണ്ടാര ജില്ലകളിലെ നാലു ലക്ഷം വരുന്ന ഗായത്താ കൊയ്‌ത്തോർ വിഭാഗക്കാർക്ക് ഇനി സ്വന്തം ഭാഷയിൽ തിരുവചനം വായിക്കാം. വിക്ലിഫ് ഇന്ത്യാ പരിഭാഷകൻ തോമസ് മാത്യു ഭാര്യ റിൻസി എന്നിവരുടെ പതിന്നാറു വർഷത്തെ പരിശ്രമത്തിനു ശേഷം ഗായത്താ കൊയ്‌ത്തോർ ഭാഷയിൽ പുതിയ നിയമം പ്രസിദ്ധികരിക്കുവാൻ കഴിഞ്ഞു. ഗായത്താ കൊയ്‌ത്തോർ ഭാഷയിൽ പരിഭാഷ ചെയ്യപ്പെട്ട പുതിയനിയമത്തിൻ്റെ സമർപ്പണശുശ്രൂഷ നവംബർ 22-ന് മഹാരാഷ്ട്രയിലെ ധാനോറിയിൽ നടന്നു. . അന്നെദിവസം ബൈബിളിൻ്റെയും കൊയ്‌ത്തോർ ഭാഷയിൽ പ്രസിദ്ധികരിച്ച വിവിധ പ്രസിദ്ധികരണങ്ങളുടെ ഡിജിറ്റൽ ആപ്പുകളും പ്രസിദ്ധികരിച്ചു.

ധാനോറയിലെ ഇന്ത്യൻ മിഷനറി സൊസൈറ്റി സഭാഹാളിൽ സൊസൈറ്റിയുടെ
റീജനൽ ഫീൽഡ് കോർഡിനേറ്റർ റവ. ഡോ ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിൽ
സംഘടിപ്പിച്ച ലളിതമായ മീറ്റിംഗിൽ അമ്പതോളം വിശ്വാസികൾ വിവിധഗ്രാമങ്ങളിൽ നിന്നും പങ്കെടുത്തു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും സൂമിലൂടെ നിരവധി പേർ ഈ ശുശ്രൂഷയ്ക്കു സാക്ഷ്യം വഹിച്ചു.

Leave A Reply

Your email address will not be published.