ഭാരത് സഹോദയ അവാർഡ് ഡഗ്ളസ് ജോസഫിന്

0 225

തിരുവനന്തപുരം: സി.ബി. എസ്.സി ഭാരത് സഹോദയയുടെ വിദ്യാഭ്യാസ രംഗത്തെ മികവിന് നൽകുന്ന എക്സ്ട്രാ മൈൽ എഡ്യൂക്കേറ്റർസ് അവാർഡ് ഡഗ്ളസ് ജോസഫിന് ലഭിച്ചു. യു.എ. ഇ ഫുജൈറ ഔർ ഓൺ ഇംഗ്ലീഷ് സ്കൂൾ കോമേഴ്‌സ് ഡിപ്പാർട്മെന്റ് മേധാവിയും, കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസറുമാണ് ഡഗ്ളസ്. സി.ബി. എസ്.സി കരിയർ കൗൺസിലർ, മോട്ടിവേഷണൽ സ്പീക്കർ, പ്രൊഫഷണൽ ഡെവലപ്മെന്റ് ട്രെയിനർ, ഭാരത് സഹോദയ റിസോഴ്സ് പേഴ്‌സൺ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. ഇംഗ്ലീഷ്, മലയാളം പത്ര, മാസികകളിൽ വിദ്യാഭ്യാസം, കരിയർ ഗൈഡൻസ്, മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. റിപ്പോർട്ടർ, എഡിറ്റർ എന്നീ നിലകളിൽ മാധ്യമ രംഗത്തും സജീവമാണ്. തിരുവനന്തപുരം എയ്‌സ്‌ എഞ്ചിനീയറിങ് കോളേജിൽ സി.ബി. എസ്.സി ഭാരത് സഹോദയ സംഘടിപ്പിച്ച ഇന്റർനാഷണൽ എഡ്യൂക്കേറ്റർസ് കോണ്ഫറൻസിൽ, കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനർ എ. ഷാജഹാൻ ഐ. എ. എസ് അവാർഡ് സമ്മാനിച്ചു. മുൻ സീനിയർ ഡിഫെൻസ് സയൻറ്റിസ്റ്റ് (ഡി. ആർ.ഡി .ഒ ) സൈജു അരവിന്ദ്, സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ പ്രസിഡന്റ് കെ. എ ഫ്രാൻസിസ്, ഭാരത് സഹോദയ ജനറൽ സെക്രട്ടറി ഡോ. അബ്ദുൾ സലാം, പ്രസിഡന്റ് ഷിബു. എസ്, പേട്രൺ ഡോ. ജയന്തി എന്നിവർ സന്നിഹിതരായിരുന്നു.

Leave A Reply

Your email address will not be published.