ബെഥേല്‍ ഗോസ്പല്‍ അസംബ്ലി ജനറല്‍ കണ്‍വന്‍ഷന്‍

0 171

പത്തനാപുരം: ബെഥേല്‍ ഗോസ്പല്‍ അസംബ്ലി 32-മത് ജനറല്‍ കണ്‍വന്‍ഷനും ദിവത്സര കോണ്‍ഫറന്‍സും 2023 ജനുവരി 26 മുതല്‍ 29 വരെ പത്തനാപുരം ബെഥേല്‍ കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കും.
26-ന് വ്യാഴം രാവിലെ 10.30 മുതല്‍ ശുശ്രൂഷകസമ്മേളനം ഉണ്ടായിരിക്കും. അന്നേദിവസം വൈകിട്ട് 6.00 മണിയോടെ ആരംഭിക്കുന്ന പൊതുയോഗം സഭയുടെ ജനറല്‍ ഓവര്‍സിയര്‍ റവ.ഡോ.ജോയി പി.ഉമ്മന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രസിഡന്‍റ് റവ.സി.കെ.മാത്യു അദ്ധ്യക്ഷത വഹിക്കും. റവ.ഡോ.ബാബു തോമസ്, റവ. എസ്.ബി.സിംഗ് (വിശാഖപട്ടണം), റവ.ഡേവിഡ് (ആന്ധ്ര), റവ.അച്ചന്‍കുഞ്ഞ് (ഇലന്തൂര്‍), മിസ്സിസ്സ് ഗ്രെയ്സ് ഉമ്മന്‍ തുടങ്ങിയവര്‍ വചനശുശ്രുഷ നിര്‍വ്വഹിക്കും. റീമാ ഗോസ്പല്‍ സിംഗേഴ്സ് (ചെങ്ങന്നൂര്‍) ഗാനശുശ്രൂഷ നയിക്കും.

Leave A Reply

Your email address will not be published.