Ultimate magazine theme for WordPress.

ബെഥേൽ ബൈബിൾ കോളേജിൻ്റെ ഈ വർഷത്തെ ഗ്രാജുവേഷൻ നടന്നു

പുനലൂർ : 97 വർഷം പിന്നിടുന്ന ബെഥേൽ ബൈബിൾ കോളേജിന്റെ 2023-24 അദ്ധ്യയന വർഷത്തെ ഗ്രാജുവേഷൻ സർവ്വീസ് മാർച്ച്‌ 17 ന് ഞായറാഴ്ച വൈകിട്ട്‌ 4. 30 ന് ബഥേൽ ബൈബിൾ കോളേജ് ആഡിറ്റോറിയത്തിൽ നടന്നു. ഗ്രാജുവേഷൻ സർവ്വീസിന് പ്രസിഡന്റ് റവ. ഡോ. ഐസക്ക് വി. ചെറിയാൻ അധ്യക്ഷത വഹിച്ചു. ഏ.ജി മലയാളം ഡിസ്ട്രിക്ട്‌ സൂപ്രണ്ടും ബോർഡ് ചെയർമാനുമായ റവ. ടി. ജെ. ശാമുവൽ ആശംസ അറിയിക്കുകയും കമ്മീഷനിംഗ് പ്രയർ നടത്തുകയും ചെയ്തു. പ്രിൻസിപ്പാൾ റവ. ഡോ. ജെയിംസ്‌ ജോർജ്ജ്‌ സ്വാഗതവും അധ്യയന വർഷത്തിലെ റിപ്പോർട്ടും അവതരിപ്പിച്ചു. റവ. ഡോ. ഐസക്‌ വി. മാത്യു, റവ. ഡോ. കെ. ജെ. മാത്യു, റവ. തോമസ്‌ ഫിലിപ്‌, പാസ്റ്റർ പി.കെ. യേശുദാസ്‌, ഡോ. സൂസൻ ചെറിയാൻ, പാസ്റ്റർ ടി. വി. തങ്കച്ചൻ, റവ. ഡോ. കെ. നന്നു എന്നിവർ ആശംസകൾ അറിയിച്ചു. എസ്. ഐ. ഏ.ജി സൂപ്രണ്ട് റവ. എബ്രഹാം തോമസിന്റെയും മറ്റു ദൈവദാസന്മാരുടെയും ആശംസ സന്ദേശങ്ങൾ റവ. ഡോ. സന്തോഷ്‌ ജോൺ അറിയിച്ചു. ‘ക്രിസ്തുവിൽ വസിക്കുക’ എന്നതായിരുന്നു ഗ്രാജുവേഷൻ ചിന്താവിഷയം . റവ. ഡോ. ഗിരി കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. റവ. ഡോ. ജോൺസൺ ജി. സാമുവൽ പരിഭാഷ നിർവഹിച്ചു.

പ്രസിഡന്റ് റവ. ഡോ. ഐസക്ക് വി. ചെറിയാൻ, പ്രിൻസിപ്പാൾ റവ. ഡോ. ജെയിംസ് ജോർജ്, വൈസ് പ്രിൻസിപ്പാൾ റവ. ഡി. മാത്യൂസ്, ഡീൻ ഓഫ് അക്കാഡമിക്സ് റവ. ഡോ. ജോൺസൺ ജി. സാമുവൽ, രജിസ്ട്രാർ റവ. ഫിലിപ്പ് പി. സാം എന്നിവർ ബിരുദദാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
മുൻ പ്രിൻസിപ്പാൾ പാസ്റ്റർ റ്റി. എസ്‌. ശാമുവേൽകുട്ടി ആരാധനയ്ക്കും ഇവാ. സാം പി. മാത്യു പ്രാരംഭ പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി.
കോളേജ് മാഗസിൻ ‘ഡോക്സാ’ ഡോ. സാം വർഗീസ് പരിചയപ്പെടുത്തി. റവ. ടി. ജെ. ശാമുവേൽ ഡോ. ഐസക്‌ വി. മാത്യുവിനു നൽകി മാഗസിന്റെ പ്രകാശനം നിർവഹിച്ചു. ദീർഘവർഷങ്ങൾ ബെഥേലിൽ അദ്ധ്യാപകരായി സേവനം ചെയ്ത റവ. ഡോ. ടി. ജെ. രാജനും, റവ. ഡി. ജോയിക്കും യാത്രയയപ്പ് നൽകി. റവ. ഡോ. ബാബു ഇമ്മാനുവൽ ഇരുവരും ബെഥേലിന് നൽകിയ സമഗ്ര സംഭാവനകളെ അനുസ്മരിച്ചു.
റവ. ഫിന്നി ജോർജും, റവ. എ. ജോസും HMC യുടെ പ്രവർത്തനങ്ങളെപറ്റിയും പ്രവർത്തനസ്ഥലങ്ങളെ കുറിച്ചും അറിയിച്ചു. സൈനു ജോൺസൺ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചു പ്രസംഗിച്ചു. റവ. ഡി. മാത്യൂസ്, റവ. ഡോ. ജോൺസൺ ജി. ശാമുവൽ, റവ. എ. ജോസ്, റവ. ഫിന്നി ജോർജ്, ഡോ. സാം വർഗീസ്, റവ. റ്റി. എസ്സ്. സാമൂവേൽകുട്ടി, ഇവാ. സാം പി. മാത്യു, റവ. ഗീവർഗീസ് ജോൺ, റവ. ഫിലിപ്പ് പി. സാം, റവ. ഡോ. കെ. നന്നു, റവ. ഡോ. സന്തോഷ് ജോൺ, റവ. ഡോ. ജെയിംസ് ജോർജ് തുടങ്ങിയവർ വിവിധ അവാർഡുകൾ വിതരണം ചെയ്തു. സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ B. Th, BD പ്രോഗ്രാമുകൾക്കും ATA യുടെ M. Th കോഴ്സിനുമുള്ള അഡ്മിഷൻ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.bbcpunalur.org

Leave A Reply

Your email address will not be published.