Official Website

ഡല്‍ഹി നഗരാതിർത്തിക്കുള്ളില്‍ ചരക്കുവാഹനങ്ങള്‍ക്ക് വിലക്ക്

0 151

ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനാൽ, വാഹനങ്ങളിൽ നിന്നുള്ള പുക കൊണ്ടുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ചരക്ക് വാഹനങ്ങള്‍ നഗരാതിര്‍ത്തിക്കുള്ളില്‍ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഒക്ടോബര്‍ ഒന്നു മുതല്‍ 2023 ഫെബ്രുവരി 28 വരെയാണ് ഇടത്തരം, വലിയ ചരക്ക് വാഹനങ്ങള്‍ക്ക് സർക്കാർ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ശീതകാലത്ത് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ തോത് വർധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യം മുന്നിൽ കണ്ടാണ് സർക്കാരിന്റെ നടപടി. പഴം, പച്ചക്കറി, ധാന്യങ്ങള്‍, പാല്‍ തുടങ്ങി അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല.

Comments
Loading...
%d bloggers like this: