Ultimate magazine theme for WordPress.

“ഉണർവ് 2K24” പെന്തെക്കോസ്തു ഐക്യ കൺവെൻഷൻ; ഒരുക്കങ്ങൾ ആരംഭിച്ചു

തിരുവല്ല : പെന്തെക്കോസ്തു ഐക്യ കൺവെൻഷൻ 2024 ജനുവരി ഏഴു മുതൽ 14 വരെ തിരുവല്ല , പബ്ളിക്ക് സ്റ്റേഡിയത്തിൽ നടത്തപ്പെടും.
മഹാ കൺവെൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടക കമ്മിറ്റി അറിയിച്ചു. അമ്പതിനായിരം സ്ക്വർ ഫിറ്റ് കുറയാതെയുള്ള വിപുലമായ പന്തൽ ക്രമീകരണമാണ് ചെയ്തു വരുന്നത്. വടക്കേ ഇന്ത്യയിൽ നിന്നും പെന്തെക്കോസ്തു സഭാ ശുശ്രുഷകരായ അയ്യായിരം പേർ പങ്കെടുക്കും. ഇവർക്ക് യാത്ര ചെയ്യുവാനുള്ള ട്രെയിൻ സംവിധാന ക്രമീകരണം ഉണ്ടാകും.
വിപുലമായ താമസവും സൗജന്യ ഭക്ഷണ ക്രമീകരണവും ഉണ്ടാവും. പതിനായിരം പേർക്ക് താമസിക്കുവാനുളള സൗകര്യം ഏർപ്പെടുത്തിയതായും അറിയിച്ചിട്ടുണ്ട് . സ്വദേശിയരും വിദേശിയരും മായ ഉണർവ് പ്രാസംഗികർ കൺവെൻഷന്റെ വിവിധ സെക്ഷനുകളിൽ വചന ശുശ്രൂഷകൾ നിർവഹിക്കും. 101 പേർ അടങ്ങുന്ന ഗായക സംഘം ഗാനശുശ്രൂഷ നിർവഹിക്കും.

 

 

Leave A Reply

Your email address will not be published.