ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ബദരിനാഥിലുണ്ടായ ഹിമപാത്തിൽ കൂടുങ്ങിക്കിടന്നവരെ രക്ഷിക്കാനുള്ള രക്ഷാദൗത്യം അധികൃതർ അവസാനിപ്പിച്ചു. കൂടുങ്ങിക്കിടന്ന മറ്റു നാലു പേരും മരിച്ചതായി സ്‌ഥിരീകരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് രക്ഷാദൗത്യം അധികൃതർ അവസാനിപ്പിച്ചത്.
ഹിമപാതത്തിൽ കുടുങ്ങിയ 54 തൊഴിലാളികളിൽ 46 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പരുക്കേറ്റവർ ജോഷിമഠ് സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. കരസേന, വ്യോമസേന, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്, ദേശീയ ദുരന്ത നിവാരണ സേന, സംസ്‌ഥാന ദുരന്തനിവാരണ സേന എന്നിവർ ചേർന്നാണ് സമുദ്രനിരപ്പിൽനിന്ന് 3.200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മന ഗ്രാമത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്.

Comments are closed.