Ultimate magazine theme for WordPress.

ക്രൈസ്തവര്‍ക്ക് എതിരെയുള്ള ആക്രമണം ; യാഥാര്‍ത്ഥ്യങ്ങളെ പൂര്‍ണ്ണമായി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളിലെ യാഥാര്‍ത്ഥ്യം നിഷേധിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ക്രൈസ്തവർക്കു നേരെ നടക്കുന്ന അക്രമങ്ങൾ തടയാൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ടു ബംഗളൂരിലെ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് ആരോപണങ്ങൾ വ്യാജമാണെന്നും അക്രമ സംഭവങ്ങളെന്ന് വിവരിക്കുന്ന റിപ്പോർട്ടുകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും കേന്ദ്രം .നാഷണൽ സോളിഡാരിറ്റി ഫോറവും ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയും കേസിൽ കക്ഷികളാണ്. ക്രൈസ്തവർക്കെതിരായ ആക്രണങ്ങൾ നടക്കുന്നുണ്ടെന്ന് സ്ഥാപിക്കാൻ ഹർജിക്കൊപ്പം നൽകിയിരിക്കുന്ന വിവരങ്ങൾ പത്രവാർത്തകളുടെയും ഓൺലൈൻ മാധ്യമ ങ്ങളിൽ പ്രസിദ്ധീകരിച്ച് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലുള്ളതാണെന്നും ഇതെല്ലാം വ്യാജമാണെന്നുമാണ് കേന്ദ്രത്തിന്റെ വാദം. പരാതികളിൽ പോലീസ് പക്ഷപാതപരമായി പെരുമാറുന്നതു അടക്കമുള്ള കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവർക്ക് എതിരേ കേസുകളോ പരാതികളോ ഉണ്ടായാൽ ഉടനെ അത് ക്രൈസ്തവ സമൂഹത്തിന് എതിരായ ആക്രമണമായി ചിത്രീകരിക്കപ്പെടുകയാണെന്നുമുള്ള വാദഗതികള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നിരത്തി. ചില സംഘടനകൾ സമാഹരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമമായാണ് ചിത്രീകരിക്കപ്പെടുന്നതെന്നും കേന്ദ്രം ആരോപിച്ചു.

Leave A Reply

Your email address will not be published.