Ultimate magazine theme for WordPress.

നൈജീരിയയിൽ ഫുലാനി തീവ്രവാദികളുടെ ആക്രമണം: 5 ക്രൈസ്തവർ കൊല്ലപ്പെട്ടു

നൈജീരിയ : സെൻട്രൽ നൈജീരിയയിൽ ഫുലാനി തീവ്രവാദികളുടെ ആക്രമണം. അഞ്ചുപേർ കൊല്ലപ്പെട്ടു. 30 പേരെ തട്ടിക്കൊണ്ടുപോയതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.

കടുന സംസ്ഥാനത്തിലെ കാച്ചിയ കൗണ്ടിയിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള കുർമിൻ-കരെ ഗ്രാമത്തിലാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. തെക്കൻ കട്ടന സംസ്ഥാനത്തിലെ കരു കൗണ്ടിയിൽ, ഫുലാനി തീവ്രവാദികൾ ഒരു ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ (ഇസിഡബ്ല്യൂഎ) സഭയെയും ഒരു കത്തോലിക്കാ പള്ളിയെയും ആക്രമിച്ചു. മൂന്ന് ക്രൈസ്തവരെ കൊല്ലുകയും മറ്റ് 30 പേരെ തട്ടിക്കൊണ്ടുപോകുകയും ആയിരുന്നു.

Sharjah city AG

Comments are closed.