Ultimate magazine theme for WordPress.

പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂയോര്‍ക്ക് : പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ന്യൂയോര്‍ക്കിലെ ലോട്ടെ പാലസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഗാസയിലെ മാനുഷിക പ്രതിസന്ധിയില്‍ ആശങ്ക അറിയിച്ച പ്രധാനമന്ത്രി, തുടര്‍ന്നും പാലസ്തീന്‍ ജനതയ്ക്ക് ഇന്ത്യയുടെ പിന്തുണ ഉണ്ടാകുമെന്ന് അറിയിച്ചു.

വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ സമൂഹമാദ്ധ്യമം വഴിയാണ് കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പങ്കുവച്ചത്. ഗാസയിലെ ജനങ്ങള്‍ക്കുള്ള മാനുഷിക സഹായമെന്ന നിലയില്‍ യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്സ് ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് ഇന്ത്യ 2.5 മില്യണ്‍ ഡോളറിന്റെ സഹായം ആദ്യ ഗഡുവായി കൈമാറിയിരുന്നു.

Sharjah city AG

Comments are closed.