Ultimate magazine theme for WordPress.

ബർമിങ്ഹാമിലെ സർവകലാശാലയ്ക്ക് സമീപം വെടിവയ്പ്പ്: 4 മരണം; 17 പേർക്ക് പരിക്ക്

അലബാമ : ബർമിങ്ഹാമിലെ അലബാമ സർവകലാശാലയ്ക്ക് സമീപം നടന്ന വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്ക് പറ്റി. ഫൈവ് പോയിന്റ്റ്സ് സൗത്ത് ഏരിയയിൽ ശനിയാഴ്‌ച രാത്രി 11 മണിക്കായിരുന്നു വെടിവയ്പ്പ് നടന്നത്.

ഒരു കൂട്ടം ആളുകൾക്ക് നേരെ തോക്കുധാരികൾ നിരവധി തവണ വെടിയുതിർത്തതായി ബർമിങ്ഹാം പൊലീസ് ഓഫിസർ ട്രൂമാൻ ഫിറ്റ്സ് ജെറാൾഡ് പറഞ്ഞു. പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. എഫ്ബിഐയുമായും മറ്റ് ഫെഡറൽ ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വിവരങ്ങൾ നൽകുന്നവർക്ക് 5,000 ഡോളർ പാരിതോഷികവും പൊലീസ് വാഗ്‌ദാനം ചെയ്തു.

Sharjah city AG

Comments are closed.