Ultimate magazine theme for WordPress.

അമ്പതോളം ക്രൈസ്തവ വിശ്വാസികൾക്കു നേരെ ആക്രമണം

ഛത്തീസ്ഗഡ് : സംസ്ഥാനത്ത് ചേരാങ് ഗ്രാമത്തിൽ അമ്പതോളം ക്രൈസ്തവ വിശ്വാസികൾക്കു നേരെ ആക്രമണം . അക്രമണത്തിൽ നിന്നും രക്ഷപെടനായി വിശ്വാസികൾ വീടുവിട്ടോടി. ഇന്നലെ ഞായറാഴ്‌ച തന്നെ സംസ്ഥാനത്തു പലഭാഗത്തായി മാത്രം 20 ആക്രമണങ്ങളാണ് ഉണ്ടയത്.
സംസ്ഥാന സർക്കാരും പൊലീസും നടപടിയെടുക്കുന്നില്ല എന്ന്‌ ആരോപിച്ചും കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ടും നാരായൺപുർ കലക്ടറേറ്റിൽ ആയിരങ്ങൾ കുത്തിയിരുപ്പ്‌ സമരം നടത്തുകയും . കലക്ടർക്ക്‌ നിവേദനവും നൽകുകയും ചെയ്തു. ഒപ്പം പരിക്കേറ്റവരുടെ ചിത്രമടക്കം പരാതി നൽകിയിട്ടും കേസെടുക്കുന്നതിനു പകരം പരാതിക്കാരെ മറ്റിടങ്ങളിലേക്ക്‌ മാറ്റിപ്പാർപ്പിക്കാൻ ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്‌. ബിജെപി നാരായൺപുർ ജില്ലാ പ്രസിഡന്റ്‌ രൂപസായ് സലാം, ബേനൂർ ഗ്രാമത്തിലെ പ്രസിഡന്റ് ഫുൽധർ കച്ചനം, ഭട്പാലിലെ നേതാവ്‌ ശ്യാംലാൽ പൊതായ്, അന്തഗഢിലെ പ്രസിഡന്റ്‌ ഭോജരാജ് നാഗ്‌ തുടങ്ങിയർക്കെതിരെയാണ്‌ നിലവിൽ പരാതി നൽകിയിരിക്കുന്നത്. പതിനഞ്ചോളം ഗ്രാമങ്ങളിലാണ്‌ ഇപ്പോൾ സ്ഥിതി രൂക്ഷമായിരിക്കുന്നത്. ഇവിടെത്തെ ഗ്രാമങ്ങളിൽ നിന്നും ക്രിസ്‌ത്യാനികളെ പുറത്താക്കുകയാണ്‌ ലക്ഷ്യമെന്നും കടുത്ത വിവേചനം നേരിടുകയാണെന്നും വിശ്വാസികൾ പറയുന്നു. ഗോണ്ട്, മുരിയ ഗോത്രവിഭാഗങ്ങളാണ്‌ ഭൂരിപക്ഷം ഗ്രാമീണരും. ഇവരിൽ പലരും ക്രിസ്‌തുമതം സ്വീകരിച്ചതാണ്‌ ആക്രമണത്തിന് ആർഎസ്‌എസിനെ പ്രകോപിപ്പിച്ചത്‌.

Leave A Reply

Your email address will not be published.