ഗാസ : മാനുഷിക സഹായം തേടിയെത്തിയ സാധാരണക്കാർക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 40 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 10 പേർ അമേരിക്ക-ഇസ്രായേൽ പിന്തുണയോടെ പ്രവർത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായം സ്വീകരിക്കാൻ കാത്തുനിന്നവരാണ്.
മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇതിനുപുറമെ പോഷകാഹാരക്കുറവ് കാരണം അഞ്ച് പേർ കൂടി മരിച്ചതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ഗാസയിൽ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 180 ആയി ഉയർന്നു.

Comments are closed.