പാലക്കാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പാലക്കാട് മേഖലയുടെ 2026-2029 പ്രവർത്തന വർഷത്തെ പുത്രികാ സംഘടനകളുടെ സംയുക്ത പ്രവർത്തന ഉദ്ഘാടനം ഒക്ടോബർ 17 ശനിയാഴ്ച നടക്കും. പാലക്കാട് റോബിൻസൺ റോഡിലുള്ള സായൂജ്യം ഓഡിറ്റോറിയത്തിൽ രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് 1.00 മണി വരെയാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
പാലക്കാട് നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.വി. മത്തായി സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളും വിവിധ പുത്രികാ സംഘടനകളുടെ സംസ്ഥാന ഭാരവാഹികളും പങ്കെടുക്കും.

Comments are closed.