കാട്ടാക്കട: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലകൺവെൻഷൻ 2023 ഒക്ടോബർ 5 മുതൽ 8 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കും.
റവ.റ്റി. ജെ. ശാമുവേൽ, റവ. പി. കെ. ജോസ്, റവ. രവി മണി ബാംഗ്ലൂർ, പാസ്റ്റർ പി. സി. ചെറിയാൻ റാന്നി, പാസ്റ്റർ ജിനു മാത്യു യു. കെ, പാസ്റ്റർ സാബു കുമാർ, ഡോ. നന്നു കെ. എന്നിവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും. ദക്ഷിണ മേഖല ഡയറക്ടർ റവ. പി. കെ യേശുദാസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
എ.ജി ദക്ഷിണ മേഖല ക്വയർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. മറ്റു പ്രസിദ്ധ ഗായകരും ഗാനങ്ങൾ ആലപിക്കും. രാത്രി യോഗങ്ങൾ വൈകുന്നേരം 5.30 മുതൽ 9 വരെയാണ്.