ആര്യ പി. ജി ക്ക് മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ ഒന്നാം റാങ്ക്
അടിമാലി: ഇരുമ്പുപാലം ഒഴുവത്തടം ശാരോൺ ഫെല്ലോഷിപ്പ് സഭാംഗവും പുത്തൻപുരക്കൽ പാസ്റ്റർ പി. എൻ ഗോപാലന്റയും ഉഷാ ഗോപാലന്റെയും മകളുമായ ആര്യ പി. ജി മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ എം. ജി യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് നേടി.
മൂവാറ്റുപുഴ നിർമ്മല കോളേജിൽ ആയിരുന്നു പഠനം, സുവിശേഷ പ്രവർത്തനങ്ങളിലും, യുവജന പ്രവർത്തനങ്ങളിലും സജീവ പങ്കാളിയാണ് ആര്യ.
സഹോദൻ ടൈറ്റസ്, സഹോദരി അഞ്ചുമോൾ പി. ജി