മാൾട്ടയിൽ വാർഷിക കൺവൻഷൻ
മാൾട്ട: രാജ്യത്തെ പ്രഥമ പെന്തക്കോസ്ത് കൂട്ടായ്മയായ ഫെയ്ത്ത് പെന്തക്കോസ്തൽ ചർച്ച് മാൾട്ടയുടെ വാർഷിക കൺവെൻഷനും സുവിശേഷ മഹായോഗവും നവം 3,4 ദിവസങ്ങളിൽ വൈകിട്ട് 6 .30 മുതൽ പൗള MCAST യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കും
റവ: ഡോ: ജോസഫ് ഡാനിയേൽ (യു.എസ്.എ) മുഖ്യപ്രഭാഷണം നടത്തും.
വെള്ളി,ശനി ദിവസങ്ങളിൽ രാവിലെ പത്തു മുതൽ ഫെയ്ത്ത് ചർച്ച് ലുആയിൽ നടക്കുന്ന ബൈബിൾ ക്ലാസ്സിൽ റവ: ഡോ: ജോസഫ് ഡാനിയേൽ,പാസ്റ്റർ പ്രവീൺ ജോസ് (യു.കെ ) എന്നിവർ ശുശ്രൂഷിക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവൻഷൻ അവസാനിക്കും. പാസ്റ്റർ ബാബു വർഗീസ് നേതൃത്വംനൽകും .