വാർഷിക കൺവൻഷനും ഓഫീസർ തിരഞ്ഞെടുപ്പും
ഫ്ലോറിഡ:ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷനും ഓഫീസർ തിരഞ്ഞെടുപ്പും ഒക്‌ടോബർ 7 വെള്ളി, ഒക്‌ടോബർ 8 ശനി, 9 ഞായർ തീയതികളിൽ ഐപിസി അറ്റ്‌ലാന്റ ക്രിസ്ത്യൻ ചർച്ചിൽ നടത്തപ്പെടും . ഞായറാഴ്ച സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രുഷയും ഉണ്ടായിരിക്കും. നേതൃതല സെമിനാർ, സിമ്പോസിയം, സ്തുതി ആരാധന, യുവജന സമ്മേളനം, മിഷൻ ബോർഡ് സമ്മേളനം തുടങ്ങിയവ യോഗത്തോടനുബന്ധിച്ച് നടക്കും.2022-2025 കാലയളവിലേക്കുള്ള പുതിയ മേഖലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ജനറൽ ബോഡിയിൽ നടക്കും. ഇലക്ഷൻ ഓഫീസർ പാസ്റ്റർ സിബി കുരുവിള തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.