സാമൂഹിക തിൻമകൾക്കെതിരെയുള്ള ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് തുടക്കം

0 100

കാസർകോഡ്:ന്യൂ ഇന്ത്യ ദൈവസഭ മിഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ കേരളയാത്ര കാസർകോഡ് ജില്ലയിൽ നിന്നും ആരംഭിച്ച് വയനാട് കണ്ണൂർ ജില്ലകളിൽ പര്യടനം നടത്തി , മിഷൻ ഡയറക്ടറും ജാഥ ക്യാപ്റ്റനുമായ പാസ്റ്റർ എബ്രഹാം തോമസ് ,വൈസ് ക്യാപ്റ്റൻമാരായ പാസ്റ്റർ ലിജോ ജോസഫ് , പാസ്റ്റർ മേൽവിൻ ജോയ് തുടങ്ങിയവർക്ക് ഫ്ലാഗ് കൈമാറി ഉത്ഘാടനം ചെയ്തു. മുപ്പതോളം പേർ യാത്രയെ അനുഗമിക്കുന്നു. എല്ലാം ജില്ലകളിലും ന്യൂ ഇന്ത്യ ചർച്ച് മിഷൻ ഡിപ്പാർട്ട്മെന്റെ പ്രവർത്തകരും സെന്റെർ തലത്തിൽ ദൈവദാസൻമാരുടെ നേതൃത്വത്തിൽ ഈ സുവിശേഷയാത്രയിൽ പങ്കെടുക്കുന്നു. സുവിശേഷ ദൗത്യവുമായി ഉള്ള കേരള യാത്ര ഫെബ്രുവരി 13 മുതൽ മാർച്ച് 4 വരാണ്. തിരുവനന്തപുരം ഗാന്ധി പാർക്കിൽ റാലിയോടെ കൂടെ 4 തീയതി സമാപിക്കും. മിഷൻ ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവാദിത്വപ്പെട്ടവരുടെ നേതൃത്വത്തിൽ കാര്യങ്ങൾ ചെയ്തു വരുന്നു.

Leave A Reply

Your email address will not be published.