വാഷിംഗ്ടൺ: അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ വർഷം മാത്രം നടന്നത് 45 വെടിവെപ്പുകൾ. സ്കൂളുകളിൽ മാത്രം മുപ്പത്തിരണ്ടും യൂണിവേഴ്സിറ്റികളിൽ പതിമൂന്നും.
ജോർജിയ സംസ്ഥാനത്തിലെ ആപ്പലാച്ചി ഹൈസ്‌കൂളിൽ ഒരു പതിനാലുകാരന്‍റെ തോക്ക് അപഹരിച്ചത് നാല് ജീവനുകളാണ്. പ്രായപൂർത്തിയാകാത്ത കോൾട്ട് ഗ്രേ വെടിവെച്ച് വീഴ്ത്തിയത് രണ്ട് വിദ്യാർത്ഥികളെയും രണ്ട് അധ്യാപകരെയും. ഒമ്പത് പേർക്ക് ഈ അക്രമണത്തില്‍ പരിക്കേറ്റു. വീട്ടിൽ അച്ഛൻ വേട്ടയാടലിന് ഉപയോഗിച്ചിരുന്ന പ്രഹര ശേഷിയുള്ള റൈഫിളാണ് കോൾട്ട് സ്‌കൂളിലേക്ക് കൊണ്ട് വന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളിൽ നടന്ന വെടിവെയ്പുകൾക്ക് ഉത്തരവാദി കൗമാരപ്രായക്കാരായിരുന്നു എന്നതാണ് ഏറ്റവും ആശങ്കാജനകവും ഏറ്റവും അലട്ടുന്നതും. ലോകത്തെവിടെയുമില്ല ഇത്തരം ഒരു സ്ഥിതി വിശേഷം. ബഫലോ, യുവാൽഡി, ഹൈലാൻഡ് പാർക്ക് ഇപ്പോൾ ജോർജിയയിലെ വൈൻഡർ… കൗമാരപ്രായക്കാരാണ് ഇവിടെയെല്ലാം കൊലപാതകരായി എത്തിയത്.

Comments are closed.