Ultimate magazine theme for WordPress.

കൊട്ടാരക്കരയിൽ ഐ.പി.സി പത്തനാപുരം സെന്റർ പി.വൈ.പി.എ യൂത്ത് ക്യാമ്പ്

കൊട്ടാരക്കര : ഐപിസി പത്തനാപുരം സെന്റർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15 മുതൽ 17 വരെ മലവിള ഐപിസി ബഥേൽ ഗ്രൗണ്ടിൽ ശാലേം ഫെസ്റ്റ് യൂത്ത് ക്യാമ്പ് : സീസൺ 6 നടക്കും.

ആത്മീക അഭ്യാസിയാകുക എന്നതാണ് ക്യാമ്പ് തീം. പാ. സി. എ. തോമസ് ഉദ്ഘാടനം നിർവഹിക്കും. പാ. സാം ജോർജ്, പാ. ജേക്കബ് ജോർജ്, പാ. ജോ തോമസ്, പാ. റോയ് മാത്യു, പാ. ആഷേർ ജോൺ, പാ. അനീഷ് കാവാലം, പാ. അനീഷ് കൊല്ലം, പാ. മനോജ്‌ കുഴിക്കാല, പാ. ഷമീർ കൊല്ലം, പാ. ജോബിൻ ജോൺസൺ കുണ്ടറ, ജെസ്റ്റിൻ നെടുവേലി, എന്നിവർ വിവിധ സെക്ഷനുളിൽ ക്ലാസുകൾ നയിക്കും. കുട്ടികളുടെ സെക്ഷന് ട്രാൻസ്‌ഫോർമെഴ്‌സ് നേതൃത്വം നൽകും. ഹോളി ഹാർപ്പ്സിനൊപ്പം സുജിത്ത് എം. സുനിൽ,എബ്രഹാം ക്രിസ്റ്റഫർ, ബിജോയ്‌ തമ്പി എന്നിവർ ആരാധന നയിക്കും.

Sharjah city AG

Comments are closed.