Ultimate magazine theme for WordPress.

ക്രൈസ്തവ വിഭാഗത്തിലേക്ക് മാറിയവർക്കുള്ള സഹായം നിർത്തലാക്കും

റായ്പൂർ: ക്രൈസ്തവ വിഭാഗത്തിലേക്ക് മാറിയവർക്കുള്ള സഹായം നിർത്തലാക്കുമെന്ന് ഛത്തീസ്ഗഢ് സർക്കാർ.

വനവാസി ഗോത്രവർഗ്ഗ വിഭാഗങ്ങൾക്കുള്ള സഹായം പരിവർത്തിത ക്രൈസ്തവർ തട്ടിയെടുക്കുന്നതായാണ് പരാതി. സംസ്ഥാനത്തെ ജനസംഖ്യയുടെ 30.62 ശതമാനം വനവാസികളാണ്. ഇതിൽ ഹിന്ദുക്കളും ക്രൈസ്തവരും ഗോത്ര വർ​ഗങ്ങളും ഉൾപ്പെടും. ഇതിൽ ആറ് ശതമാനം പരിവർത്തിത ​വിഭാ​ഗങ്ങളാണ്. എന്നാൽ ഇവർ ഇപ്പോഴും പാരമ്പര്യ ​ഗോത്രവർ​ഗ വിഭാ​ഗങ്ങൾക്ക് നൽകുന്ന അനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ട്.

ഗോത്രവർഗ്ഗക്കാരുടെ തനത് സംസ്കാരവും ആചാരങ്ങളും സംരക്ഷിക്കാനാണ് സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത്. എന്നാൽ ഇവർക്ക് കിട്ടേണ്ട സഹായം ക്രൃസ്തീയ മതാചാരങ്ങൾ പിന്തുടരുന്നവർ തട്ടിയെടുക്കുന്നു എന്നാണ് സംസ്ഥാന സർക്കാരിന്റെ കണ്ടെത്തൽ. ഇതിന്റെ ഭാ​ഗമായാണ് പുതിയ നീക്കം.

Sharjah city AG

Comments are closed.