Ultimate magazine theme for WordPress.

എഐ ദുരുപയോഗം; എക്സിനോട് വിടപറഞ്ഞ് സൗത്ത്‌വാർക്ക് ഡയോസിസ്

ലണ്ടൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി സ്ത്രീകളുടെയും കുട്ടികളുടെയും വ്യാജ ചിത്രങ്ങൾ നിർമ്മിക്കാൻ അനുവദിക്കുന്നു എന്നാരോപിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് (ട്വിറ്റർ) ഉപേക്ഷിക്കാൻ സൗത്ത്‌വാർക്ക് ആംഗ്ലിക്കൻ രൂപത തീരുമാനിച്ചു. എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമിലെ സുരക്ഷാ വീഴ്ചകളും വിഷലിപ്തമായ ചർച്ചകളും സഹിക്കാനാവില്ലെന്ന് ബിഷപ്പ് ക്രിസ്റ്റഫർ ചെസ്സുൻ വ്യക്തമാക്കി.

കുട്ടികളുടെയും സ്ത്രീകളുടെയും അന്തസ്സിനെ ബാധിക്കുന്ന ഇത്തരം സാങ്കേതിക വിദ്യകൾ ക്രൈസ്തവ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ബ്രിട്ടനിലെ പ്രമുഖ സഭാ വിഭാഗങ്ങൾ ഡിജിറ്റൽ ഇടങ്ങളിലെ തങ്ങളുടെ സാന്നിധ്യം പുനഃപരിശോധിക്കുകയാണ്. സംഭവത്തിൽ യുകെ സർക്കാർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

Sharjah city AG

Comments are closed.