മദ്യലഹരിയിൽ വഴക്ക് ഉണ്ടാക്കുന്നതിനിടയിൽ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു..

പൊലീസും നാട്ടുകാരും ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്തി പ്രാഥമിക ആശുപത്രിയിൽ എത്തിച്ചു.

0 492

മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടയിൽ ആണ് വണ്ടിപ്പെരിയാർ ടൗണിലെ ബാറിനു സമീപത്തെ പഞ്ചായത്ത് കിണറ്റിൽ 2 മദ്യവയസ്ക്കർ വീണത് വണ്ടിപെരിയാർ സ്വദേശികളായ അനിൽ, രാജു എന്നിവരാണ് അപകടത്തിൽ പെട്ടത്..വെള്ളിയാഴ്ച്ചാ വൈകുന്നേരം 4 മണിയോടെയാണ് സംഭവം. 30 അടി താഴ്ച്ചയുള്ള കിണറ്റിലേയ്ക്കാണ് വീണത്. കിണറ്റിൽ നാലടി വെള്ളം മാത്രം ഉണ്ടായിരുന്നതിനാൽ വലിയ അപകടങ്ങൾ ഒന്നും സംഭവിച്ചില്ല.. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതോടെ വണ്ടിപെരിയാർ സി. ഐ. റ്റി ടി സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമെത്തി. നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്തി. പിന്നീട് വണ്ടിപ്പെരിയാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇരുവരെയും പ്രവേശിപ്പിക്കുകയും ചെയ്തു..ഈ ഭാഗത്ത് ബാർ ഉള്ളതിനാൽ മിക്കദിവസങ്ങളിലും മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് നിത്യ കാഴ്ച്ചായാണെന്ന് വ്യാപാരികൾ പറയുന്നു. അടിയന്തരമായി ഗ്രാമപഞ്ചായത്ത് അധികൃതർ ഇടപെട്ട് പഞ്ചായത്ത് കിണറ്റിൽ പൂർണമായും ഇരുമ്പ് വല സ്ഥാപിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു

Leave A Reply

Your email address will not be published.