Ultimate magazine theme for WordPress.

ഭൂമിയെ പിളർത്തുന്ന ഭൂചലനം ഉണ്ടാകുമെന്ന് പ്രവചനം; ഞെട്ടിവിറെച്ച് ലോകം

ന്യൂയോർക്ക്: ആസന്ന ഭാവിയിൽ ഉണ്ടാകുന്ന ഭൂമിയെ പിളർത്താൻ കഴിയുന്ന ഭൂചലനത്തിൽ നിരവധി പേർ കൊല്ലപ്പെടുമെന്ന് പ്രവചനം. ഒഖലഹോമയിലെ ബ്രാഡൻ ദാലെ ബിഗ്ഗ്‌സ് എന്ന പ്രവാചകനാണ് ലോകത്തെ ഞെട്ടിക്കുന്ന പ്രവചനം നടത്തിയത്.

ട്രംപിന് നേരെയുള്ള വധ ശ്രമം ഉൾപ്പെടെ ബ്രാഡൻ നടത്തിയ പ്രവചനങ്ങളെല്ലാം ഫലിച്ചിട്ടുണ്ടെന്നത് ജനത്തിൽ ഭീതി വളർത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് ദൈവം തനിക്ക് കാണിച്ച് തന്നുവെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.

അമേരിക്കയിൽ റിക്ടർ സ്‌കെയിൽ പത്ത് തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനം ഉണ്ടാകും. ഇതിൽ പതിനായിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമാകും. ന്യൂ മാഡ്രിഡ് ഫൗൾട്ട് ലൈൻ ആയിരിക്കും ഈ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. മിസോറി, അർക്കൻസാസ്, ടെന്നസി, കെന്റക്കി, ഇല്ലിനോയിസ് എന്നീ നഗരങ്ങളെ സാരമായി തന്നെ ഭൂചലനം ബാധിക്കും. ബഹുനില കെട്ടിടങ്ങൾ നിലം പതിയ്ക്കും. മിസിസിപ്പി നദിയെ ഈ ഭൂമി കുലുക്കം സാരമായി ബാധിക്കും. നദി ഗതിമാറി ഒഴുകും എന്നൊക്കെ ഇദ്ദേഹം പ്രവചിക്കുന്നുണ്ട്.

മുമ്പ് 1960 ൽ ചൈനയിലാണ് ഇത്രയും ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 9.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 8.30 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടു

Sharjah city AG