സംയുക്ത സമ്മേളനം നടന്നു

0 220

കോട്ടയം:ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയനിലെ സെൻ്റർ സംയുക്ത സമ്മേളനം ബുധനാഴ്ച 2 മണി മുതൽ ദൈവസഭ സ്റ്റേഡിയം ചർച്ചിൽ വെച്ച് ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ.എൻ.പി.കൊച്ചുമോൻ കുമരകത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്നു. മിനിസ്റ്റേഴ്സ്, സെൻ്റർ സെക്രട്ടറിമാർ, ഡിപ്പാർട്ടുമെൻ്റ് ഡയറക്ടേഴ്സ്/പ്രസിഡണ്ടുമാർ,സെക്രട്ടറിമാർ എന്നിവർ സന്നിഹിതരായിരുന്നു. Pr. കെ. ജെ.ജോസ് ദൈവവചനം ശുശ്രൂഷിച്ചു. ദൈവസഭയിലെ മുഴുവൻ സെൻ്റർ മിനിസ്റ്റേഴ്സും, സെക്രട്ടറിമാർ, ഡിപ്പാർട്ടുമെൻ്റ് പ്രതിനിധികളും മീറ്റിംഗിൽ സംബന്ധിച്ചു. പ്രാരംഭ ലീഡിംഗ് കൗൺസിൽ മെമ്പർ Pr. ടി. കെ. കുഞ്ഞുമോൻ നിർവ്വഹിച്ചു .Pr. ലാലു തോമസ് സ്വാഗതവും, Pr. കെ. എം. ജോസ് ക്യതജ്ഞതയും അറിയിച്ചു. Pr. എം.ജെ.സണ്ണി,Pr. സി. ജെ വർഗ്ഗീസ്,Pr.വി.ഡി.ജോസഫ്എന്നിവർ പ്രാർത്ഥിച്ചു. കഴിഞ്ഞ 3 മാസത്തെ സെൻ്റർ, ഡിപ്പാർട്ടുമെൻ്റ് പ്രവർത്തന റിപ്പോർട്ട് മീറ്റിംഗിൽ സമർപ്പിച്ചു.

Leave A Reply

Your email address will not be published.