Ultimate magazine theme for WordPress.

നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു

തൃശൂരിൽ: തൃശൂർ വടക്കാഞ്ചേരിയിൽ ആനപ്പറമ്പ് സ്കൂൾ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ഗവ.ബോയ്സ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ആദർശ്. സ്ക്കൂൾ ബസ് ഇറങ്ങുന്നതിനിടെ അണലിയുടെ കടിയേറ്റത് . കുട്ടിയെ മെഡിക്കൽ കോളജിലേക്ക് മാറ്റി. അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വിദ്യാർത്ഥികളെ ആനപ്പറമ്പ് സ്കൂളിലേക്ക് മാറ്റുകയായിരുന്നു. രാവിലെ സ്കൂൾ വളപ്പിൽവച്ചാണ് ആദേശിന് പാമ്പുകടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Leave A Reply

Your email address will not be published.