Ultimate magazine theme for WordPress.

മാധ്യമ പ്രവർത്തകനെതിരെ സൈബർ കുറ്റം ചുമത്തി

നൈജീരിയ: ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിന് അറസ്റ്റ് ചെയ്ത ലുക്കിയ ബേണിത് എന്ന മാധ്യമ പ്രവർത്തകനെതിരെ സൈബർ കുറ്റം ചുമത്തി. കഴിഞ്ഞ നവംബറിൽ അറസ്റ്റിലായ ക്രൈസ്തവ പത്രപ്രവർത്തകനായ ലൂക്കാ ബിന്നിയാത്ത്, സൈബർ സ്റ്റാക്കിംഗ്, സൈബർ കുറ്റകൃത്യങ്ങൾക്ക് സഹായിച്ചു എന്നീ കുറ്റങ്ങൾ ആണ് ചുമത്തിയിരിക്കുന്നത്. അടുത്ത മാസം സെപ്റ്റംബർ 6 ന് വിചാരണ നേരിടുമെന്ന് കാത്തലിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ക്രിസ്ത്യൻ സമൂഹങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും പൗരന്മാരെ സംരക്ഷിക്കുന്നതിൽ സർക്കാരിന്റെ പരാജയത്തെക്കുറിച്ചും റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു അറസ്റ്റ് എങ്കിലും , ആദ്യ വിചാരണയ്ക്ക് ശേഷം സൈബർ കുറ്റങ്ങൾ ചുമത്തുകയായിരുന്നു .

Sharjah city AG

Comments are closed.