Ultimate magazine theme for WordPress.

9 വര്‍ഷം തീവ്രവാദികളുടെ തടവില്‍ കഴിഞ്ഞ ക്രിസ്ത്യന്‍ പെണ്‍കുട്ടി രക്ഷപെട്ടു

അബൂജ: കഴിഞ്ഞ ഒന്‍പതു വര്‍ഷക്കാലം ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ തടവില്‍ കഴിഞ്ഞ ക്രിസ്ത്യന്‍ പെൺകുട്ടി മോചിക്കപെട്ടു. തന്റെ ഏഴാമത്തെ വയസ്സിലാണ് മര്യാമു തട്ടിക്കൊണ്ടു പോകപ്പെടുന്നത്. അവളുടെ രണ്ടു സഹോദരന്‍മാരും തട്ടിക്കൊണ്ടു പോകപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അതില്‍ ഒരാളെ തീവ്രവാദികള്‍ കൊലപ്പെടുത്തുകയും മറ്റൊരാള്‍ ഇപ്പോഴും തടവിലുമാണ്. സാംബിസ വനത്തിനുള്ളില്‍ തനിക്ക് നഷ്ടമായ 9 വര്‍ഷങ്ങള്‍ മറക്കുവാന്‍ കഴിയുന്നതല്ല. താന്‍ അനുഭവിച്ചതിനെ വാക്കുകള്‍ കൊണ്ട് വിവരിക്കുവാന്‍ കഴിയുന്നതല്ല. നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയാണ് അവര്‍ ആദ്യം ചെയ്തത്. പിന്നീട് അവളുടെ പേര് മാറ്റി, ക്രിസ്ത്യാനികളെ പോലെ പ്രാര്‍ത്ഥിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പത്താമത്തെ ജന്മദിനത്തില്‍ അവര്‍ തന്നെ തീവ്രവാദികളില്‍ ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുവാന്‍ തീരുമാനിച്ചെങ്കിലും എതിര്‍ത്തതിന്റെ ശിക്ഷയായി രണ്ടു വര്‍ഷങ്ങളോളം മൃഗത്തേപ്പോലെ ഒരു കൂട്ടില്‍ അടക്കുകയാണ് ബൊക്കോഹറാം ചെയ്തത്. ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരുന്നു ഭക്ഷണം. ഇക്കഴിഞ്ഞ ജൂലൈ 8-ന് തീവ്രവാദികള്‍ ഉറങ്ങുമ്പോള്‍ താനും തന്റെ സഹപാഠികളായ 12 പേരും വനത്തിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും മര്യാമു പറഞ്ഞു. അവരുടെ കാലുകള്‍ക്ക് കഴിയുന്നത്ര വേഗത്തിൽ അവർ ഓടി. 2022 ജൂലൈ 10-ന് മൈദുഗുരിയില്‍ എത്തുകയായിരുന്നു. അവിടെ എത്തിയ ഉടന്‍ ബോധം നഷ്ടപ്പെട്ടു. പിന്നീട് കണ്ണ് തുറന്നപ്പോള്‍ ഒരു ക്രിസ്ത്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു. അവര്‍ അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ട്രോമ സെന്ററില്‍ ചികിത്സ നൽകുകയും ചെയ്തു അതിനു ശേഷമാണ് അവള്‍ ഇന്നു സമൂഹവുമായി ഇടപഴകുന്നത്.

Leave A Reply

Your email address will not be published.