Ultimate magazine theme for WordPress.

യിസ്രായേലില്‍ 2200 വര്‍ഷം മുമ്പുണ്ടായിരുന്ന നാണയപ്പെട്ടി കണ്ടെത്തി

ഗ്രീക്ക് സെലൂസിഡ് സാമ്രാജ്യത്തിനെതിരായി യൂഹൂദ്യ മരുഭൂമിയില്‍ നടന്ന വിപ്ളവത്തിന്റെ ആദ്യ തെളിവാണ് ഈ നാണയം കണ്ടെടുത്തതിലൂടെ ലഭിച്ചതെന്നും ഐഎഐ അറിയിച്ചു

യെരുശലേം: യിസ്രായേലില്‍ 2200 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന വെള്ളിനാണയങ്ങള്‍ സൂക്ഷിച്ചിരുന്ന തടിപ്പെട്ടി പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. യഹൂദ മരുഭൂമിയില്‍ ചാവുകടലിനു സമീപം മുറാബയിലെ ഒരു ഗുഹയില്‍ സൂക്ഷിച്ചുവച്ചിരുന്ന തടിപ്പെട്ടിയാണ് കണ്ടെടുത്തതെന്ന് യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി അറിയിച്ചു. കണ്ടെടുത്ത പെട്ടിയ്ക്കുള്ളില്‍ 15 വെള്ളി നാണയങ്ങള്‍ ഉണ്ടായിരുന്നു. വിശദമായ പഠനത്തിനുശേഷം ആണ് ഗവേഷകര്‍ ഈ വിവരം പുറത്തുവിട്ടത്.

ബി.സി 167-160നിടയില്‍ നടന്ന മക്കാബിയന്‍ വിപ്ളവ കാലത്ത് യഹൂദര്‍ ഒളിവില്‍ കഴിഞ്ഞപ്പോള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കായി സൂക്ഷിച്ചുവച്ചിരുന്ന നാണയങ്ങളായിരിക്കാം ഇതെന്ന് ഗവേഷകര്‍ പറയുന്നു. സെലൂസിഡ് സാമ്രാജ്യത്തിനെതിരായി യെഹൂദന്മാര്‍ നടത്തിയ വിപ്ളവത്തില്‍ നിരവധി യഹൂദര്‍ക്ക് ഗുഹകളിലും അഭയം പ്രാപിക്കേണ്ടി വന്നിരുന്നു. മക്കാബ്യ വിപ്ളവത്തിനു പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ചതാണ് ഈ നാണയങ്ങളെന്നും കരുതപ്പെടുന്നു.

ഗ്രീക്ക് സെലൂസിഡ് സാമ്രാജ്യത്തിനെതിരായി യൂഹൂദ്യ മരുഭൂമിയില്‍ നടന്ന വിപ്ളവത്തിന്റെ ആദ്യ തെളിവാണ് ഈ നാണയം കണ്ടെടുത്തതിലൂടെ ലഭിച്ചതെന്നും ഐഎഐ അറിയിച്ചു. മക്കാബ്യ വിപ്ളവ ചരിത്രത്തില്‍ യഹൂദന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഏറ്റവും മോശം ഭരണാധികാരിയായ സെലൂസിഡ് രാജാവിനെതിരായി നടന്ന വിപ്ളവത്തിനുശേഷം അഭയാര്‍ത്ഥികളായി പിരിഞ്ഞ യഹൂദന്മാര്‍ നിത്യ ചിലവിനായി ഒളിപ്പിച്ചുവച്ചവയാണ് ഈ പെട്ടിയെന്നു ഗവേഷകര്‍ പറയുന്നു.

Leave A Reply

Your email address will not be published.