Ultimate magazine theme for WordPress.

പാസ്റ്റർ പി എസ് ഫിലിപ്പിന്റെ സംസ്കാര ശുശ്രൂഷ ഡിസംബർ 17 ന് പുനലൂരിൽ

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. പി എസ് ഫിലിപ്പിന്റെ സംസ്കാര ശുശ്രൂഷ ഡിസംബർ 17 ന് രാവിലെ 9 മുതൽ പുനലൂർ എ ജി ഓഫീസ് ഗ്രൗണ്ടിൽ തുടർന്ന് സംസ്കാരം 1 മണിക്ക് പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ഗ്രൗണ്ടിൽ. മലയാളി പെന്തെകോസ്ത് സമൂഹത്തിനു പ്രീയങ്കരനായ ആത്‍മീയ നേതാവായിരുന്നു പി എസ് പി എന്നു വിളിച്ചിരുന്ന പാസ്റ്റർ പി എസ് ഫിലിപ്പ്. അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ വളർച്ചയിൽ നിർണായമായ പങ്കു വഹിച്ചിട്ടുള്ള ഇദ്ദേഹം ഇതിനോടകം നൂറുകണക്കിന് ശിഷ്യരെ വാർത്തെടുത്തിട്ടുണ്ട്‌. അഞ്ചര പതിറ്റാണ്ട് നീണ്ട ആത്മീയ ശുശ്രൂഷകൾ അവസാനിപ്പിച്ചാണ് അദ്ദേഹം യാത്രയായത്.തോന്നിയാമല അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആരംഭകാല കുടുംബമാണ് പാലക്കത്തറ കുടുംബം. വി പി ശമുവേൽ – റാഹേലമ്മ ദമ്പതികളുടെ മകനാണ് ഡോ . പി എസ് ഫിലിപ്. ഇന്ത്യയിലെ വിവിധ വേദപാഠശാലകളിൽ വേദപഠനം നടത്തി. 1968ൽ പുനലൂർ ബെഥെൽ ബൈബിൾ കോളേജിൽ അദ്ധ്യാപക ശുശ്രൂഷ ആരംഭിച്ചു.42 വർഷങ്ങൾ നീണ്ട അദ്ധ്യാപന കാലത്തിനു വിരാമം കുറിച്ചത് 2010ലാണ്. 1986 ൽ കോളേജിന്റെ പ്രിൻസിപ്പലായി മാറിയ പി എസ് പി ബെഥെൽ ബൈബിൾ കോളേജിനെ പ്രശസ്തിയുടെ പടവുകളിലെത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.2009ൽ വെസ്റ്റ്‌ മിനിസ്റ്റർ സെമിനാരിയിൽ നിന്നും ഡോക്ടറേറ്റും നേടി. സൂപ്രണ്ട് ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെടുന്ന രണ്ടാമനാണ് റവ.പി എസ് ഫിലിപ്പ്. സഭാ നേതാവ്, വേദഅധ്യാപകൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ് പാസ്റ്റർ പി എസ് ഫിലിപ്പ്‌.
പുനലൂർ
നെടിയകാലയിൽ ലീലാമ്മയാണ് സഹധർമ്മിണി
മക്കൾ :റെയ്ച്ചൽ, സൂസൻ, സാമൂവൽ. ബ്ലെസി.

Sharjah city AG