Ultimate magazine theme for WordPress.

സംസ്ഥാനത്ത് ആയിരം വൈദ്യുതി ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെ.എസ്.ഇ.ബി.

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആയിരം വൈദ്യുതി ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെ.എസ്.ഇ.ബി.
വൈദ്യുതി പോസ്റ്റുകളിലാണ് ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. കെ.എസ്.ഇ.ബിയുടെ എല്ലാ വാഹനങ്ങളും താമസിയാതെ വൈദ്യുതി വാഹനങ്ങളാക്കാനും ബോര്‍ഡ് തീരുമാനിച്ചു. പെട്രോള്‍ വില വര്‍ദ്ധന, പരിസ്ഥിതി മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങളെ നേരിടാനും ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനുമാണ് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഇ- വാഹന നയം പുറത്തിറക്കിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജ്ജിങ്ങിന് സൗകര്യം ഒരുക്കാനാണ് കെ.എസ്.ഇ.ബി ശ്രമം. പോള്‍ മൗണ്ട് എന്ന പേരില്‍ തുടങ്ങിയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി മന്ത്രി നിര്‍വ്വഹിച്ചു.

അതേസമയം, കോഴിക്കോട് ജില്ലയില്‍ തുടങ്ങിയ പത്ത് ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.

Sharjah city AG