Ultimate magazine theme for WordPress.

എളിമയുടെ പര്യായമായ ആൾരൂപം

എളിമയുടെ പര്യായമായ ആൾരൂപം

\"\"
കുവൈത്ത് അമീറിനെ കുറിച്ച് സാറാമ്മ

കുവൈറ്റ്: ടി.പി.എംസഭാംഗമായസാറാമയുടെ കാതുകളിൽ കുവൈത്ത് അമീർ ഷെയ്ഖ് സബാഹിന്റെവാക്കുകൾഇപ്പോഴും മുഴങ്ങുന്നു.48വർഷമായിഅമീറിന്റെയുംകുടുംബത്തിന്റെയും ഒപ്പം പ്രവർത്തിക്കുന്നസാറാമരക്തപരിശോധനയ്ക്കായികൊട്ടാരത്തിൽഅമീറിന്റെസാമ്പിൾഎടുക്കാൻതയ്യാറെടുക്കുന്നതിനിടെസാറാമയുടെ ഫോൺ ബെല്ലടിച്ചു. പെട്ടെന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അമീർ അത് തടഞ്ഞുഫോണെടുത്ത്സംസാരിക്കാൻപറഞ്ഞത്.“ഫോണെടുത്തോളൂ.സാറാമയെപ്പോലുള്ളവർ അത് സ്വിച്ച് ഓഫ് ചെയ്യരുത്. അത്യാവശ്യക്കാരാവുംവിളിക്കുക\”-ഇതുപോലെയുള്ള ധാരാഉം നിമിഷങ്ങൾഓർത്തെടുക്കുകയാണ്.അമീറിലെമനുഷ്യത്വത്തെക്കുറിച്ചുംഎളിമയെകുറിച്ചുംസാധാരക്കാരനെപ്പോലെപെരുമാറിയിരുന്നഅമീർകൊട്ടാരത്തിലെജീവനക്കാരോടെല്ലാംകാണിച്ചിരുന്നഅടുപ്പവുംസ്നേഹവുംമറക്കാനാവില്ലെന്നുംസാറാമ പറഞ്ഞു

പന്തളം കുളനട ആലുനിൽക്കുന്ന മണ്ണിൽ സാറാമ (എൽസി 68) നാഷണൽ ലബോറട്ടറീസിൽ ജോലിക്കായാണ് 1972ൽ കുവൈത്തിലെത്തിയത്. അന്ന് മുതൽ കൊട്ടാരത്തിലെത്തി അമീറിന്റെയും കുടുംബാംഗങ്ങളുടെയുമെല്ലാം രക്തസാമ്പിളുകൾ എടുത്തിരുന്നത് എൽസിയാണ്. മാസത്തിൽ ചിലപ്പോൾ രണ്ടുപ്രാവശ്യം വരെ പോകേണ്ടി വരുമായിരുന്നു. ആദ്യ കാലങ്ങളിൽ എൽസിക്കൊപ്പം ഉയർന്ന ഉദ്യോഗസ്ഥനും ഉണ്ടാകുമായിരുന്നു. അമീർ കുവൈത്ത് വിദേശകാര്യമന്ത്രിയായിരുന്നപ്പോൾലാബിലും എത്തുമായിരുന്നെന്ന് എൽസി പറഞ്ഞു..

മൂന്നു വർഷം മുമ്പുള്ള നോമ്പുതുറയ്ക്ക് സകുടുംബം അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ അതിഥികളായതിന്റെ സന്തോഷവും എൽസി എന്ന സാറാമ്മ ബേബിയും ഭർത്താവ് ബേബിക്കുട്ടി വർഗീസും പങ്കുവയ്ക്കുന്നു. മക്കളായ ഡോളി, ലൂയിസ് എന്നിവർക്കും കൊച്ചുമക്കൾക്കുമൊപ്പമാണ് അന്ന് അമീറിന്റെ കൊട്ടാരത്തിൽ പോയത്. എല്ലാവരെയും കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച അദ്ദേഹം കൊച്ചുമക്കളെ ഏറെ വാൽസല്യത്തോടെ ചേർത്തുനിർത്തിയ കാര്യം ഇന്നും സന്തോഷത്തോടെ ഓർക്കുന്നു.
ദി പെന്തെക്കേസ്ത് മിഷ്യൻ സഭയുടെ ആത്മീക പരവും ഭൗതീകപരമായു പ്രവർത്തനങ്ങളിൽ വളരെ ശുഷ്കാന്തിയോടെ പ്രവർത്തിക്കുന്ന കുടുബമാണ് ഇവരുടേത്. കുവൈറ്റിലെ ക്രൈസ്തവ ദേവാലയമായ നാഷ്ണൽ ഇവാബലിക്കൽ ചർച്ചിന്റെ നിയമ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അമീറിന്റെ സനിധിയിൽ എത്തിക്കുന്നതിന് സാറാമ സഹോദരി ചെയ്ത നിശബ്ദ പ്രവർത്തനം ഇന്നും ക്രൈസ്തവ സമൂഹം ഓർക്കുന്നു.

പി സി ഗ്ലെന്നി

Leave A Reply

Your email address will not be published.