*
മൈസൂർ : ബെഥേസ്ദ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ജീസസ് ചോസൺ ജനറേഷൻ’ എന്ന ആത്മീയ മുന്നേറ്റത്തിന്റെ 100 ദിന പ്രാർത്ഥനയുടെ ഭാഗമായി ‘റൈസിംഗ് ലീഡർഷിപ്പ്’ സമ്മേളനം നടക്കും. നവംബർ 22 ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മൈസൂരിലെ നസർബാദിലുള്ള സി.എസ്.ഐ വെസ്ലി ഗിൽഡ് ഹാളിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
ബാംഗ്ലൂരിൽ നിന്നുള്ള പാസ്റ്റർ റോയ് മാത്യു സമ്മേളനത്തിൽ മുഖ്യാതിഥി പാസ്റ്ററായി പങ്കെടുത്ത് ദൈവവചനം പ്രസംഗിക്കും. യുവതലമുറയിൽ ആത്മീയ ബോധവും നേതൃത്വഗുണങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക സമ്മേളനം സംഘടിപ്പിക്കുന്നത്.
ബെഥേസ്ദ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ സ്റ്റീഫൻ എം. പരിപാടികൾക്ക് നേതൃത്വം നൽകും. വിശ്വാസികൾക്കും യുവജനങ്ങൾക്കും ആത്മീയ ശുശ്രൂഷയിൽ താല്പര്യമുള്ള ഏവർക്കും സമ്മേളനത്തിൽ പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

Comments are closed.