Ultimate magazine theme for WordPress.

ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള പുതിയ നിബന്ധനകള്‍ ഇന്ന് ഉച്ച മുതല്‍ പ്രാബല്യത്തില്‍:

ദോഹ: ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിബന്ധനകള്‍ ഇന്ന് ഉച്ച മുതല്‍ പ്രാബല്യത്തല്‍ വരും.

ഉച്ചക്ക് 12ന് ശേഷം ഖത്തറിലെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതാണ് പുതിയ യാത്രാ നിബന്ധന. ഇന്ത്യക്കു പുറമെ, ശ്രീലങ്ക, നേപ്പാള്‍, പാകിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത്.

ഇന്ന് ഉച്ച് കഴിഞ്ഞ് ദോഹയില്‍ വിമാനമിറങ്ങുന്നവരില്‍ ഖത്തറില്‍ നിന്ന് രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഇവിടെ നിന്ന് കൊവിഡ് ബാധിച്ച് ഭേദമായവര്‍ക്കും രണ്ടു ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. രണ്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി ഫലം നെഗറ്റിവായാല്‍ പുറത്തിറങ്ങാം.

ഖത്തറിന് പുറത്തു നിന്നും വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് 10 ദിവസമാണ് ഹോട്ടല്‍ ക്വാറന്റൈന്‍. രാജ്യത്തിന് പുറത്തുനിന്ന് കൊവിഡ് ഭേദമായി മടങ്ങിയെത്തുന്നവര്‍ക്കും ഇത് ബാധകമാണ്. ഓണ്‍ അറൈവല്‍, സന്ദര്‍ശക വിസയിലുള്ള യാത്രക്കാര്‍ക്കും 10 ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

ജൂണ്‍ 12ന് നടപ്പായ യാത്രനയത്തിനു പിന്നാലെ, ഓണ്‍ അറൈവല്‍ വിസ അനുവദിച്ചു തുടങ്ങിയതോടെ ഖത്തര്‍ വഴി സൗദി, യു.എ.ഇ എന്നിവടങ്ങളിലേക്ക് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ യാത്ര തുടങ്ങിയപ്പോഴാണ് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്.

Sharjah city AG
Leave A Reply

Your email address will not be published.