Ultimate magazine theme for WordPress.

പ്രാര്‍ത്ഥിക്കുന്ന ആളുകള്‍ ഇപ്പോഴും അമേരിക്കയില്‍ ഉണ്ടോ? ലോക പ്രശസ്ത വചനപ്രഘോഷകന്‍ ഫ്രാങ്ക്ളിൻ ഗ്രഹാം

പ്രാര്‍ത്ഥിക്കുന്ന ആളുകള്‍ ഇപ്പോഴും അമേരിക്കയില്‍ ഉണ്ടോ?

ലോക പ്രശസ്ത വചനപ്രഘോഷകന്‍ ഫ്രാങ്ക്ളിൻ ഗ്രഹാം

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയെ ബാധിച്ചിരിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളുവെന്നും അനുതപിക്കുകയും സര്‍വ്വശക്തനേ വിളിച്ച് അപേക്ഷിക്കുകയും ചെയ്യാതെ രാജ്യത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലായെന്നും ലോക പ്രശസ്ത വചനപ്രഘോഷകന്‍ ഫ്രാങ്ക്ളിൻ ഗ്രഹാം. ഈ ശനിയാഴ്ച വാഷിംഗ്‌ടണ്‍ ഡി.സിയില്‍വെച്ച് നടക്കുന്ന ദേശീയ പ്രാര്‍ത്ഥനാറാലിയെ കുറിച്ച് ക്രിസ്ത്യന്‍ പോസ്റ്റിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് അന്തരിച്ച പ്രശസ്ത സുവിശേഷകന്‍ ബില്ലി ഗ്രഹാമിന്റെ മകന്‍ കൂടിയായ ഫ്രാങ്ക്ളിൻ ഗ്രഹാം ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള ലോക്ക്ഡൌണ്‍ മൂലമുണ്ടായ തൊഴിലില്ലായ്മയും, കച്ചവട സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുമാണ് ദേശീയ പ്രാര്‍ത്ഥനാറാലി സംഘടിപ്പിക്കുവാനുള്ള പ്രധാന കാരണമെന്നു അദ്ദേഹം വെളിപ്പെടുത്തി.

“ദൈവവും, ദൈവീക വഴികളും ഗവണ്‍മെന്റുകളില്‍ നിന്നും, വിദ്യാലയങ്ങളില്‍ നിന്നും സമൂഹങ്ങളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടുകഴിഞ്ഞു. അമേരിക്കയെ ചുറ്റിപ്പറ്റിയുള്ള ആത്മീയ അന്ധകാരം നീക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. റിപ്പബ്ലിക്കന്‍സിനോ, ഡെമോക്രാറ്റുകള്‍ക്കോ ഇത് പരിഹരിക്കുവാന്‍ കഴിയുകയില്ല”. ഫ്രാങ്ക്ലിന്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ തെരുവുകളിലും, ചില സമൂഹങ്ങളിലും അസ്വസ്ഥതകള്‍ ഉണ്ടെന്നും, ജനങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടിരിക്കുന്നതിനാല്‍ അവരുടെ മുറവിളി ആരും കേള്‍ക്കുന്നില്ലെന്നും ഇതെല്ലാം ഒരു സമയത്ത് തന്നെ തിളച്ചു മറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മള്‍ അനുതപിക്കുകയും സര്‍വ്വശക്തനായ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ അമേരിക്കക്ക് മുന്നോട്ട് പോകുവാന്‍ കഴിയില്ല. \”പ്രാര്‍ത്ഥിക്കുന്ന ആളുകള്‍ ഇപ്പോഴും അമേരിക്കയില്‍ ഉണ്ടോ? ഒരു വലിയ ഉയര്‍ത്തെഴുന്നേല്‍പ്പിന് സാധ്യതയുണ്ടോ?\” എന്ന ചോദ്യത്തിന്, ‘വിരളം’ എന്നായിരുന്നു ഫ്രാങ്ക്ലിന്റെ മറുപടി. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍സ് പഴ്സിന്റേയും, ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്റേയും പ്രസിഡന്‍റാണ് ഫ്രാങ്ക്ലിന്‍. സെപ്റ്റംബര്‍ 26ന് വാഷിംഗ്‌ടണ്‍ ഡിസി യില്‍ വെച്ച് നടക്കുന്ന ‘പ്രാര്‍ത്ഥനാ റാലി 2020’യില്‍ പങ്കുചേരുവാന്‍ അമേരിക്കന്‍ ജനതയെ ക്ഷണിച്ചുകൊണ്ടുള്ള ലഘു വീഡിയോ ഫാങ്ക്ലിന്‍ ട്വിറ്ററില്‍ നേരത്തെ പോസ്റ്റ്‌ ചെയ്തിരിന്നു.

Leave A Reply

Your email address will not be published.