Ultimate magazine theme for WordPress.

തോമസ് ജോൺ (85) നിത്യതയിൽ ചേർക്കപ്പെട്ടു.

തോമസ് ജോൺ (85) നിത്യതയിൽ ചേർക്കപ്പെട്ടു.

ഡാളസ്: ഇടയാറന്മുള വലങ്കാലയിൽ വീട്ടിൽ വി.ടി. തോമസ്- മറിയാമ്മ ദമ്പതികളുടെ മകൻ, തോമസ് ജോൺ (85) ഡാളസിൽ വെച്ച് സെപ്റ്റംബർ 18 നു നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരകമായ ക്ഷീണം നിമിത്തം മകന്റെ വീട്ടിൽ വിശ്രമ ജീവിതം ചെയ്തു വരികയായിരുന്നു. ചെറുപ്രായത്തിൽ തന്നെ രക്ഷാനിർണ്ണയവും, സ്നാനശുശ്രൂഷയും ലഭിച്ച ഇദ്ദേഹം, 1955-75 വരെ ഇൻഡ്യൻ ആർമിയിൽ മിലിട്ടറി എഞ്ചിനീയറിംഗ് സർവ്വീസസ് ഡിപ്പാർട്ട്മെന്റിൽ ഭൗതീക ജോലിയോടുള്ള ബന്ധത്തിൽ ആയിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി വടക്കെ ഇൻഡ്യയുടെ വിവിധ സ്ഥലങ്ങളിൽ പാർത്തിരുന്ന ഇദ്ദേഹം 1976-ൽ ന്യൂയോർക്കിലേക്ക് കുടിയേറിപാർത്തു. ന്യൂയോർക്ക് എബനേസർ ഫുൾ ഗോസ്പൽ ചർച്ചിൽ കുടുംബമായി ആരാധിച്ചു പോന്നു. 30 വർഷം ന്യൂയോർക്കിൽ പ്രവാസ ജീവിതം നയിച്ച പരേതൻ വിവിധ ഗവണ്മെന്റ് സർവ്വീസുകളിൽ ജോലിചെയ്ത് ശേഷം മെട്രോപോളിറ്റൻ ട്രാൻസ്റ്റിറ്റ് അതോറിറ്റിയിൽ നിന്നും വിരമിച്ചു. 2006 -ൽ ഡാളസിലേക്ക് താമസം മാറ്റിയ ഇദ്ദേഹം ഗാർലൻഡിലുള്ള മൗണ്ട് സീനായ് ചർച് ഓഫ് ഗോഡ് സഭാ അംഗമായി തുടർന്നു.
ഇരവിപേരൂർ ഊരിയേകുന്നത്ത് മറിയാമ്മ ജോൺ ആണു സഹധർമ്മിണി. മക്കൾ: സ്റ്റാൻലി – മെറീന ജോൺസൺ , സ്റ്റെഫനി- ജെയ്സൺ ജോസഫ് .
കൊച്ചുമക്കൾ : അമാൻഡ ജോൺസൺ , കെവിൻ ജോൺസൺ, ജോനത്തൻ ജോസഫ് ,റെബേക്ക ജോസഫ് ,ജെറമി ജോസഫ്.

Leave A Reply

Your email address will not be published.