Ultimate magazine theme for WordPress.

*ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 38-ാമത് വാർഷിക സമ്മേളനം നവംബർ 15-ന്*

 

 

കോട്ടയം : ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 38-ാമത് വാർഷിക സമ്മേളനവും അവാർഡ് സമർപ്പണവും 2026 നവംബർ 15-ന് ഞായറാഴ്ച വൈകീട്ട് 6 മണിക്ക് അങ്കമാലി ക്രിസ്ത്യൻ ബ്രദറൻ ഓഡിറ്റോറിയത്തിൽ നടക്കും. അക്കാദമി പ്രസിഡന്റ് ടോണി ഡി. ചെവൂക്കാരൻ യോഗത്തിന് അധ്യക്ഷത വഹിക്കും. ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്യും. അവാർഡ് ജേതാക്കൾക്ക് മുഖ്യാതിഥി മന്ത്രി റോജി എം. ജോൺ അവാർഡുകൾ സമ്മാനിക്കും.

ചടങ്ങിൽ വിവിധ വിഭാഗങ്ങളിലെ പ്രമുഖ അവാർഡുകൾ പ്രഖ്യാപിച്ചു: ക്രൈസ്തവരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അക്കാദമിയുടെ വില്യം കേരി അവാർഡ് ഡോ. തോംസൺ കെ. മാത്യുവിനും, മഹാകവി കെ.വി. സൈമൺ സാഹിത്യ അവാർഡ് ഡോ. ബാബു കെ. വർഗീസിനും, മിഷണറി വി. നാഗൽ കീർത്തന അവാർഡ് ഇവാ. വിൽസൺ ചെന്നനാട്ടിലിനും നൽകും. പാസ്റ്റർ ബാബു ജോർജ് പത്തനാപുരം ആമുഖ പ്രഭാഷണവും, അക്കാദമിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സെക്രട്ടറി സജി മത്തായി കാതേട്ടും സംസാരിക്കും. ട്രഷറർ ലിജോ വർഗീസ് പാലമറ്റം അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും.

അക്കാദമി ഭാരവാഹികളായ ജെ.സി. ദേവ്, എം.വി. ബാബു കല്ലിശ്ശേരി എന്നിവർ പ്രസംഗിക്കും. കെ.എൻ. റസൽ (ചീഫ് എഡിറ്റർ, ക്രൈസ്തവ ചിന്ത), ജിജോ അങ്കമാലി, പി.സി. ഗ്ലെനി , പാസ്റ്റർമാരായ ടി.വൈ. ജെയിംസ്, പി.കെ. സജുമോൻ, ടി.എൽ. ഷാജി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കും. ചടങ്ങിൽ ഗോസ്പൽ മ്യൂസിക് ഗാനങ്ങൾ ആലപിക്കും. സാം കൊണ്ടാഴി സ്വാഗതവും ഷാജി മാറാനാഥ നന്ദിയും പ്രകടിപ്പിക്കും.

Sharjah city AG

Comments are closed.