Ultimate magazine theme for WordPress.

മതപരിവർത്തന നിയമം; മഹാരാഷ്ട്രയിൽ വിബിഎസിന് കർശന നിയന്ത്രണം

മുംബൈ: മതപരിവർത്തന നിരോധന നിയമത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ വേക്കേഷൻ ബൈബിൾ സ്കൂൾ സംഘടിപ്പിക്കുന്നതിൽ കടുത്ത ജാഗ്രത പുലർത്തി പ്രൊട്ടസ്റ്റന്റ് സഭകൾ. ആരോപണങ്ങൾ ഒഴിവാക്കാൻ പല സഭകളും ഇക്കുറി വി.ബി.എസ് ഒഴിവാക്കുകയോ ക്രൈസ്തവ കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയോ ചെയ്തു.

​വാടക കെട്ടിടങ്ങളിലും വീടുകളിലും പ്രവർത്തിക്കുന്ന ചെറിയ സഭകളെയാണ് എതിർപ്പുകളും പരിശോധനകളും പ്രധാനമായും ബാധിച്ചിരിക്കുന്നത്. മറ്റ് മതവിഭാഗങ്ങളിലെ കുട്ടികളെ മതംമാറ്റാൻ ആകര്‍ഷിച്ചതാണെന്ന ആരോപണം തടയാനായി രജിസ്ട്രേഷൻ ഫീസ് ഈടാക്കുകയും രക്ഷിതാക്കളുടെ സമ്മതപത്രവും രജിസ്റ്ററുകളും സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.

​സിഎൻഐ മുംബൈ ഉൾപ്പെടെയുള്ള വിവിധ രൂപതകളും സഭാ കൂട്ടായ്മകളും തങ്ങളുടെ കീഴിലുള്ള പള്ളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷിതത്വവും സഭകളുടെ നിയമപരമായ സുതാര്യതയും ഉറപ്പാക്കാനാണ് വി.ബി.എസിന് ഇത്തരത്തിൽ കർശനമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

Sharjah city AG

Comments are closed.