കുമ്പനാട്: ഐ.പി.സി ജനറൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ചുമതലയേറ്റ പാസ്റ്റർ കെ.പി. കുര്യന്റെ ക്രെഡൻഷ്യൽ റദ്ദാക്കിയതായി കേരള സ്റ്റേറ്റ് കമ്മിറ്റി. സഭാ അംഗത്വത്തിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.സഭയിൽ തുടർച്ചയായി ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് പിന്നാലെയാണ് പുതിയ ഉത്തരവ്.
പാസ്റ്റർ കെ.പി. കുര്യൻ നടത്തിവന്ന സാമ്പത്തിക ക്രമക്കേടുകൾ, ക്രിമിനൽ സ്വഭാവത്തിലുള്ള പെരുമാറ്റങ്ങൾ, സഭാവിരുദ്ധ പ്രവർത്തനങ്ങൾ, സ്വഭാവദൂഷ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഐ.പി.സി കേരള സ്റ്റേറ്റ് നേതൃത്വം ഇദ്ദേഹത്തിനെതിരെ ഈ കടുത്ത പുറത്താക്കൽ നടപടിയെടുത്തിരിക്കുന്നത്.
നേരത്തെ പാസ്റ്റർ ഫിലിപ്പ് പി. തോമസിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ വൈസ് പ്രസിഡന്റിന്റെ ചുമതല കെ.പി. കുര്യന് നൽകിയിരുന്നു. എന്നാൽ പുതിയ പുറത്താക്കൽ നടപടിയോടെ ഐ.പി.സിയിലെ വിഭാഗീയതയും തർക്കങ്ങളും അതീവ ഗുരുതരമായ തലത്തിലേക്ക് എത്തിയിരിക്കുകയാണ്

Comments are closed.