Ultimate magazine theme for WordPress.

ഐപിസിയിൽ അധികാരപ്പോര് മുറുകുന്നു; ജനറൽ വൈസ് പ്രസിഡന്റ് ഫിലിപ്പ് പി. തോമസിന് സസ്പെൻഷൻ

കുമ്പനാട്: ജനറൽ പ്രസിഡന്റ് ഡോ. വത്സൻ എബ്രഹാമിന്റെ വിയോഗത്തിനു പിന്നാലെ ഐപിസിയിൽ ഭരണപ്രതിസന്ധി രൂക്ഷമാകുന്നു. ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പ് പി. തോമസിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി റിപ്പോർട്ട്.

വിമതവിഭാഗവുമായി ചേർന്ന് സഭാഭരണം പിടിച്ചെടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടിയെന്നാണ് മാതൃഭൂമി റിപ്പോർട്ട്. ജനറൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. വൈസ് പ്രസിഡന്റിന്റെ ചുമതല പാസ്റ്റർ കെ.പി. കുര്യന് നൽകിയതായും റിപ്പോർട്ടിലുണ്ട്.

ഐപിസി ജനറൽ വൈസ് പ്രസിഡന്റ് സ്ഥാനത്തിനു പുറമെ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് അസോസിയേറ്റ് മിനിസ്റ്റർ സ്ഥാനത്തുനിന്നും ഫിലിപ്പ് പി. തോമസിനെ ഒഴിവാക്കിയതായാണ് വിവരം. അന്വേഷണകാലയളവിലാണ് സസ്പെൻഷൻ. നടപടിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

Sharjah city AG

Comments are closed.