Ultimate magazine theme for WordPress.

ശത്രുക്കളോട് ക്ഷമിക്കില്ല; സ്വർഗത്തിൽ പോകും: മരണത്തെയും പരലോകത്തെയും കുറിച്ച് മനസ്സുതുറന്ന് ട്രംപ്

വാഷിംഗ്ടൺ: വധശ്രമങ്ങളെ അതിജീവിച്ച അനുഭവങ്ങൾക്കു പിന്നാലെ മരണത്തെയും പരലോകത്തെയും കുറിച്ച് മനസ്സുതുറന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സി.ബി.എസ്. 60 മിനിറ്റ്‌സ് അഭിമുഖത്തിൽ താൻ ദൈവവിശ്വാസിയാണെന്നും മരണശേഷം സ്വർഗത്തിൽ പോകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സ്വർഗത്തിൽ പ്രവേശിക്കാനായി രാഷ്ട്രീയ ശത്രുക്കളോട് ക്ഷമിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് കഴിയില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. ചില ശത്രുക്കളെ താൻ വെറുക്കുന്നുണ്ടെന്നും അവരോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ജെയിംസ് കോമിയുടെയും നാൻസി പെലോസിയുടെയും പേരുകളും പരാമർശിച്ചു.

അമേരിക്കൻ വ്യോമസേനയിലെ പൈലറ്റുമാർ അജ്ഞാത പറക്കും വസ്തുക്കളെക്കുറിച്ച് വിചിത്രമായ അനുഭവങ്ങൾ തന്നോട് പങ്കുവച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇത്തരം കാര്യങ്ങളിൽ തനിക്ക് വലിയ വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിമുഖത്തിലെ പരാമർശങ്ങൾ ചർച്ചയായിരിക്കുകയാണ്.

Sharjah city AG

Comments are closed.