വാർത്ത: സോൾവിൻ ജോബ്
ലണ്ടൻ : സയൺ പെന്തെക്കോസ്ത് ചർച്ച് നോർവിച്ച് & ന്യൂമാർക്കറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ‘റിവൈവ് ആന്റ് റീച്ച്’ എന്ന പേരിൽ പ്രത്യേക ഉണർവ് യോഗങ്ങൾ സംഘടിപ്പിക്കുന്നു. ഐസിപിഎഫ് പ്രസിഡന്റും ട്രൈബൽ മിഷൻ ജനറൽ സെക്രട്ടറിയുമായ ഡോ. കെ. മുരളീധർ (കാർഡിയോളജിസ്റ്റ്) യോഗങ്ങളിൽ മുഖ്യ പ്രഭാഷണം നിർവഹിക്കും. ചർച്ച് ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും.
ന്യൂമാർക്കറ്റിൽ നവംബർ 17 ചൊവ്വ വൈകീട്ട് 7:30 മുതൽ 9:30 വരെയും, നോർവിച്ച് ആന്റിങ്ഹാം ഗോസ്പൽ ഹാളിൽ നവംബർ 18 ബുധനാഴ്ച വൈകീട്ട് 7:30 മുതൽ 9:30 വരെയുമാണ് യോഗങ്ങൾ നടക്കുന്നത്. ട്രൈബൽ മിഷൻ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ബേബി മാത്യുവും പരിപാടികളിൽ പങ്കെടുക്കും. പാസ്റ്റർ ബ്ലെസ്സൺ നൈനാൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Comments are closed.