Ultimate magazine theme for WordPress.

വൈ.പി.സി.എ. കർണ്ണാടക സ്റ്റേറ്റ് വാർഷിക ക്യാമ്പ് നവംബർ 10 മുതൽ മൈസൂരിൽ നടക്കും

വൈ.പി.സി.എ. കർണ്ണാടക സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വാർഷിക ക്യാമ്പ് 2026 നവംബർ 10, 11, 12 (ചൊവ്വ, ബുധൻ, വ്യാഴം) തീയതികളിൽ നടക്കും. മൈസൂരിലെ ബന്നിമന്താപ്, എൽ.ഐ.സി സർക്കിളിന് സമീപമുള്ള സത്യനികേതൻ കത്തോലിക്കാ കേന്ദ്രത്തിലാണ് ഈ മൂന്ന് ദിവസത്തെ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. 15 മുതൽ 40 വയസ്സ് വരെയുള്ള യുവജനങ്ങൾക്കാണ് ക്യാമ്പിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്.

‘ക്രിസ്ത്യൻ ഇൻ ആക്ഷൻ’ (Christian in Action) എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ ആത്മീയ സംഗമം നടക്കുന്നത്. യുവജനങ്ങളിൽ ആത്മീയ ഉണർവ്വും ക്രിസ്തീയ ജീവിത മൂല്യങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാർഷിക ക്യാമ്പ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്.

ക്യാമ്പിൽ പാസ്റ്റർ രഞ്ജിത് ജെ. ഏബ്രഹാം, പാസ്റ്റർ ബിനു ജോസഫ്, ബ്രദർ ബ്ലെസ്സൺ മാത്യു (എക്സൽ മിനിസ്ട്രീസ്), പാസ്റ്റർ ടിപ്സൺ തോമസ് എന്നിവർ വിവിധ സെഷനുകളിൽ ദൈവവചന സന്ദേശങ്ങൾ നൽകും. ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾക്കായി പാസ്റ്റർ ചാർളി, പാസ്റ്റർ റോയ് എന്നിവർ നേതൃത്വം നൽകുന്നു.

Sharjah city AG

Comments are closed.