യുകെ : ഐ.പി.സി. ഷാലോം ലിവർപൂൾ സഭയുടെ 22-ാമത് ശുശ്രൂഷാ വാർഷികാഘോഷങ്ങൾ 2026 നവംബർ 7, 8 (ശനി, ഞായർ) തീയതികളിൽ നടക്കും. സഭയുടെ 22 വർഷത്തെ ദൈവീക നടത്തിപ്പുകളെയും അനുഗ്രഹങ്ങളെയും ഓർത്ത് കൃതജ്ഞത അർപ്പിക്കുന്നതിനാണ് ഈ ആത്മീയ സംഗമം ഒരുക്കിയിരിക്കുന്നത്.
ഐ.പി.സി. യുകെ & അയർലൻഡ് റീജിയൻ വൈസ് പ്രസിഡന്റും ഐ.പി.സി. ഷാലോം ലിവർപൂൾ സീനിയർ പാസ്റ്ററുമായ പാസ്റ്റർ വിൽസൺ ബേബി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
നവംബർ 7 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3:30 മുതലും നവംബർ 8 ഞായറാഴ്ച രാവിലെ 9:30 മുതലുമാണ് വാർഷിക യോഗങ്ങൾ ആരംഭിക്കുന്നത്. പ്രോഗ്രാമിന്റെ കൂടുതൽ വിവരങ്ങൾക്കായി ഇവാഞ്ചലിസ്റ്റ് ജെറി ജോയ്, ഇവാഞ്ചലിസ്റ്റ് ഫിന്നി ജാക്കോബ് എന്നിവർ നേതൃത്വം നൽകും.

Comments are closed.