Ultimate magazine theme for WordPress.

ഐ.പി.സി. യു.എ.ഇ. റീജിയൻ വാർഷിക കൺവൻഷൻ നവംബർ 19 മുതൽ

ഷാർജ: യു എ യി ലെ വിശ്വാസ സമൂഹത്തിന്റെ ഉണർവിനും ആത്മീയ ഉന്നമനത്തിനും വഴിയൊരുക്കി ഐ.പി.സി. യു.എ.ഇ. റീജിയന്റെ 2026-ലെ വാർഷിക കൺവൻഷൻ നവംബർ 19, 20, 21 (വ്യാഴം , വെള്ളീ, ശനി) ദിവസങ്ങളിൽ നടക്കും.

എല്ലാ ദിവസവും വൈകിട്ട് 7:30 മുതൽ രാത്രി 10:00 വരെയാണ് കൺവൻഷൻ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർ ഡോ. വിൽസൺ ജോസഫ് (ഐ പി സി യു എ ഇ റീജിയൻ പ്രസിഡന്റ്) കൺവൻഷൻ പ്രാർത്ഥിച്ച്‌ ദൈവകരങ്ങളിൽ സമർപ്പിക്കും
. പാസ്റ്റർ കെ. ജെ. തോമസ് കുമളി മുഖ്യസന്ദേശം നൽകും.

ബ്രദർ ലോർഡ്സൺ ആന്റണിയുടെ നേതൃത്വത്തിൽ ഐ.പി.സി. യു.എ.ഇ. റീജിയൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ഇതോടനുബന്ധിച്ച് നവംബർ 20, 21 തീയതികളിൽ (വെള്ളി , ശനി) രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ പ്രത്യേക പവർ കോൺഫ്രൻസ്‌ നടത്തപ്പെടുന്നു. ഈ നിർമ്മിത ബുദ്ധിയുടെ യുഗത്തിലും ദൈവ ജനത്തിന്റെ ആത്മീയ കൂട്ടായ്മയുടെയും ആരാധനയുടെയും ദൈവവചന ധ്യാനത്തിന്റെയും അനുഗ്രഹീത ദിനങ്ങളായിരിക്കുംമെന്ന് സംഘാടകർ അറിയിച്ചു.

Sharjah city AG

Comments are closed.