കൊപ്പാൾ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യയുടെ കല്യാൺ കർണാടക മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കൊപ്പാൾ ഡിസ്ട്രിക്ട് കൺവെൻഷൻ 2026 നവംബർ 5 മുതൽ 7 വരെ നടക്കും. ശ്രീരാംനഗർ വിരൂപാക്ഷപ്പ, സിംഗ്ലന അഞ്ജൂർക്യാമ്പ് റോഡിലാണ് കൺവെൻഷൻ വേദി. എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ രാത്രി 9.30 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ റവ : ഇ ജെ ജോൺസൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. ഡോ. സി. സി. തോമസ്, ആന്ധ്രാപ്രദേശിലെ ശാലോം മിനിസ്ട്രീസ് പ്രതിനിധി പാസ്റ്റർ ഏണസ്റ്റ് പോൾ, ചർച്ച് ഓഫ് ഗോഡ് കർണാടക അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ റോജി ഇ. സാമുവൽ, കല്യാൺ കർണാടക കോർഡിനേറ്റർ പാസ്റ്റർ ബിനു ചെറിയാൻ എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും.
പാസ്റ്റർ ആൻഡി കൊന്നൂരിന്റെ നേതൃത്വത്തിൽ പ്രത്യേക ആരാധനയും നടക്കും. ഗംഗാവതി താലൂക്ക് പാസ്റ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റും കൊപ്പൽ സെൻട്രൽ പാസ്റ്ററുമായ പാസ്റ്റർ ഫ്രാൻസിസും ശുശ്രുഷകൾക് നേതൃത്വം നൽകും
പാസ്റ്റേഴ്സ് മീറ്റിംഗ്, ഉദ്ഘാടന സമ്മേളനം, പ്രഭാഷണങ്ങൾ, പൊതുയോഗങ്ങൾ, സംയുക്ത ആരാധന എന്നിവയാണ് പ്രധാന പരിപാടികൾ. നവംബർ 6 വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ പ്രത്യേക പാസ്റ്റേഴ്സ് മീറ്റിംഗ് നടക്കും.
പാസ്റ്റർ ബിനു ചെറിയാനാണ് കൺവെൻഷന്റെ ജനറൽ കൺവീനർ.
കൂടുതൽ വിവരങ്ങൾക്ക്:
9482868486, 9900910753, 9590090843, 9901927917

Comments are closed.