Ultimate magazine theme for WordPress.

ഐപിസി എറണാകുളം ഹെബ്രോൺ സഭയിൽ 14 ദിവസത്തെ ഉപവാസ പ്രാർത്ഥന നവംബർ 2 മുതൽ 15 വരെ നടക്കും

 

 

എറണാകുളം : ഐപിസി എറണാകുളം ഹെബ്രോൺ സഭയിൽ 14 ദിവസം നീണ്ടുനിൽക്കുന്ന വലിയ ഉപവാസ പ്രാർത്ഥനകൾ 2026 നവംബർ 2 തിങ്കളാഴ്ച മുതൽ നവംബർ 15 ഞായറാഴ്ച സഭാ യോഗത്തോടെ പൂർണ്ണമായി സമാപിക്കും.

ദിവസവും രാവിലെ 10:30-നും വൈകുന്നേരം 7 മണിക്കും വലിയ പൊതുയോഗങ്ങൾ കൃത്യമായി നടക്കും. വിവിധ ആത്മീയ പ്രമുഖ വിഷയങ്ങൾക്കായുള്ള പ്രത്യേക പ്രാർത്ഥനകളും വചന ശുശ്രൂഷയും യോഗങ്ങളിൽ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പാസ്റ്റർമാരായ ബിന്നി ജോൺ, എബി മാവേലിക്കര, എ.പി ജോസ്, സണ്ണി അലക്സാണ്ടർ, പി.ജെ തോമസ്, വർഗീസ് ബേബി, സാം മാത്യു , കെ എസ് എബ്രഹാം, കെ.ജോയി കൊല്ലം, ബ്ലെസ്സൻ ചെറിയനാട്, സേവ്യർ ജെയിംസ് എന്നിവർ ശുശ്രൂഷിക്കും. ചർച്ച് ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സഭാ ശുശ്രൂഷകൻ പാസ്റ്റർ എം ജെ ഡൊമിനിക് യോഗങ്ങൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് +91 90728 09793 എന്ന നമ്പറിൽ ബന്ധപ്പെടുക.

Sharjah city AG

Comments are closed.