Ultimate magazine theme for WordPress.

റ്റി.പി.എം മിഡിൽ ഈസ്റ്റ് കൺവൻഷൻ നവംബർ 12 മുതൽ ദുബായിൽ

ദുബായ്: ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് ആത്മീയസംഗമമായ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് വാർഷിക സെന്റർ കൺവൻഷൻ നവംബർ 12 മുതൽ 15 വരെ ദുബായ് സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപമുള്ള ശബാബ് അൽ അലി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ പൊതുയോഗവും വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും വെള്ളിയാഴ്ച വൈകിട്ട് 3 ന് എം ഇ സി സ്ക്രിപ്ചർ സ്കൂൾ ടീച്ച്യസ്‌ മീറ്റിംഗും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിംഗും ഞായറാഴ്ച രാവിലെ 9 ന് മിഡിൽ ഈസ്റ്റ് സഭകളുടെ സംയുക്ത സഭായോഗവും നടക്കും.

സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്ററും സഹ ശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകും.

Sharjah city AG

Comments are closed.